KERALA

"സമദൂരത്തിൽ മാറ്റം വന്നിട്ടില്ല, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ രാഷ്‌ട്രീയമില്ല"; വിശദീകരണവുമായി ജി. സുകുമാരൻ നായർ

എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നാണ് യോഗത്തിൽ ചേർന്നവരുടെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ആഗോള അയ്യപ്പസംഗമത്തിലെ പിന്തുണച്ച കാരണം വിശദീകരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പെരുന്നയിലെ എൻഎസ്എസ് പൊതുയോഗത്തിലാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. പിന്തുണ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചു. സമദൂരത്തിൽ മാറ്റം വന്നിട്ടില്ല. ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടികളുടെ കൂടെയും ഞങ്ങൾ ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നാണ് യോഗത്തിൽ ചേർന്നവരുടെ പ്രതികരണം. ജി. സുകുമാരൻ നായർ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ വലിയതോതിലുള്ള പ്രതിഷേധങ്ങളാണ് എൻഎസ്എസിൽ നടക്കുന്നത്. ഇതിനുപിന്നാലെയാണ് ജനറൽ സെക്രട്ടറി വിശദീകരണം നൽകിയത്.

ശബരിമല വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചത് രാഷ്ട്രീയമായി കൂട്ടിക്കുഴക്കേണ്ടെന്നും, നിലപാടിൽ യാതൊരു മാറ്റമില്ല, അത് വ്യക്തമായി പ്രതിനിധികളോട് പറഞ്ഞിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. പ്രതിനിധികൾ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 30ആം തീയതി പൊതു അവധി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയച്ചു.

SCROLL FOR NEXT