Source: Screengrab
KERALA

"എസ്എൻഡിപിയുമായി ഐക്യം ഇനിയില്ല, അത് അടഞ്ഞ അധ്യായം"; തുഷാർ വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

തുഷാർ വെള്ളാപ്പള്ളിയുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിന് സാധ്യത അടഞ്ഞിട്ടില്ലെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തങ്ങൾക്ക് ഒരു വാക്കേയുള്ളുവെന്നും ഐക്യത്തിന് ഇനി എൻഎസ്എസ് ഇല്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ്‌ എടുത്ത തീരുമാനമാണ്, ഇനി ആ അധ്യായം തുറക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിന് സാധ്യത അടഞ്ഞിട്ടില്ലെന്ന തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു സുകുമാരൻ നായർ.

ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുന്നുവെന്ന് തുഷാർ പറഞ്ഞത് തുഷാറിന്റെ അഭിപ്രായം മാത്രമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. തുഷാറിൻ്റെ രാഷ്ട്രീയമാണ് പ്രശ്നം. രാഷ്ട്രീയലക്ഷ്യം ബോധ്യപ്പെട്ടത് കൊണ്ടാണ് വേണ്ടെന്ന് വച്ചത്. എസ്എൻഡിപിയുമായി സൗഹാർദത്തിൽ മുന്നോട്ട് പോകും, എന്നാൽ ഐക്യത്തിനില്ല. തുഷാർ വെള്ളാപ്പള്ളിയുമായി ഫോണിൽ സംസാരിച്ചിട്ടില്ല. പത്മ അവാർഡ് വെള്ളാപ്പള്ളിക്ക് കൊടുത്തതിൽ ഒരു വിരോധവുമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തിന്‌ അർഹമായ പരിഗണന ലഭിച്ചില്ലെന്നും എൻഎസ്എസ് പറഞ്ഞു. മറ്റുള്ളവർക്ക് സഹായം ചെയ്യുന്നത് കാണുമ്പോൾ എന്താണ് മനസിലാക്കേണ്ടത്. കുറേ കൂടി പരിഗണന കേരളത്തിന്‌ കൊടുക്കേണ്ടതായിരുന്നു. രാഷ്ട്രീയം കൊണ്ട് പറയുന്നതല്ല. ഞാനും ഒരു കേരളീയനായത് കൊണ്ട് പറയുന്നതാണെന്നും സുകുമാരൻ നായർ പറഞ്ഞു.

വി.ഡി. സതീശൻ ആയി ഉള്ള കാര്യങ്ങൾ രാഷ്ട്രീയ നിലപാട് ആയി കാണേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. സതീശനോടുള്ള വിരോധം വ്യക്തിപരം. അത് കോൺഗ്രസിനോടുള്ള ആകെ വിരോധം ആയി കാണണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

SCROLL FOR NEXT