കോഴിക്കോട്: പാളിപ്പോയ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍ ആദ്യപ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് സഹോദര സമുദായമാണ്. ഐക്യനീക്കം തടഞ്ഞത് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ രാഷ്ട്രീയക്കാരാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനായ വ്യക്തിയാണെന്നും ഇന്നല്ലെങ്കില്‍ നാളെ നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമെന്ന പുളിഞ്ചി പൂക്കുമെന്നും വെള്ളാപ്പള്ളി ന്യൂസ് മലയാളത്തോട് പറഞ്ഞു.
തുഷാര്‍ ചര്‍ച്ചക്ക് ചെല്ലുമെന്ന് സുകുമാരന്‍ നായരെ അറിയിച്ചിരുന്നു എന്നും വെള്ളാപ്പള്ളി പറയുന്നു. ആ സമയത്ത് തുഷാര്‍ മകനെപ്പോലെ എന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ഡയറക്ടര്‍ ബോര്‍ഡില്‍ എതിരഭിപ്രായം വന്നതോടെയാണ് നിലപാട് മാറിയത്. ബോര്‍ഡില്‍ വന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയമായി ചിന്തിച്ചു.
പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുരസ്‌കാരം സ്വീകരിക്കാതിരിക്കാന്‍ താനത്ര മണ്ടനല്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന പോലെയാണ് തനിക്ക് പത്മ പുരസ്‌കാരം കിട്ടിയപ്പോഴത്തെ വിവാദങ്ങളെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത്തരത്തില്‍ വിവാദമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.