KERALA

കേരളാ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത് ഓംപ്രകാശ് മാഥൂർ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേറ്റതോടെയാണ് മാഥൂർ കേരളാ ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൻ്റെ 29-ാംമത് ഗവർണായി സത്യപ്രതിജ്ഞ ചെയ്ത് ഓംപ്രകാശ് മാഥൂർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തമിഴ്നാട് ഗവർണറായി ചുമതലയേറ്റതോടെയാണ് മാഥൂർ കേരളാ ഗവർണർ സ്ഥാനത്തേക്ക് എത്തിയത്.

സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പരിപാടിയിൽ പങ്കെടുത്തില്ല.

ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് രാജസ്ഥാനിൽ നിന്നുള്ള ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു മാഥുർ. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്.

SCROLL FOR NEXT