KERALA

അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

തയ്യിലിലെ ഹൂറിൻ മഹബൂബിക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: അച്ഛൻ ഓടിച്ച കാറിടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. തയ്യിലിലെ ഹൂറിൻ മഹബൂബിക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കാർ പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം. സംഭവത്തിൽ പിതാവ് ഷഫാഖത്തിനെതിരെ പൊലീസ് കേസെടുത്തു.

ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് അപകടമുണ്ടായത്. വീടിന്റെ നടവഴിയിൽ നിന്ന കുട്ടിയെ പിന്നോട്ട് എടുത്ത കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരുമണിയോടെ കുട്ടി മരിക്കുകയായിരുന്നു.

SCROLL FOR NEXT