കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യപിച്ച ശേഷം കാറിൽ അഭ്യാസപ്രകടനം നടത്തി യുവാവ്. അഭ്യാസപ്രകടനത്തിനിടെ കാറിടിച്ച് തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി സുബൈർ കുട്ടി (72) ആണ് മരിച്ചത്. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു.
കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് ഇന്നലെ രാത്രിയാണ് സംഭവം. സ്കൂട്ടർ യാത്രികനെയും കാർ ഇടിച്ചു തെറിപ്പിച്ചു. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ കാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചു. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് മനസിലാക്കാനുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.