KERALA

ശമ്പളം അടക്കം തടഞ്ഞുവെച്ചെന്ന് യുവാവ്; 'അമ്മ'യുടെ ഓഫീസിൽ വീണ്ടും തൊഴിൽ പീഡനപരാതി

ഇതേ തസ്തികയിൽ ജോലി ചെയ്തിരുന്ന അതുല്യ എന്ന യുവതിയും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘനയായ അമ്മയുടെ ഓഫീസിൽ വീണ്ടും തൊഴിൽ പീഡനപരാതി. ഉണ്ണി ശിവപാൽ, കുക്കുപരമേശ്വരൻ എന്നിവർക്കെതിരെയാണ് പരാതിയുയി യുവാവ് രംഗത്തെത്തിയത്. ശമ്പളം അടക്കം തടഞ്ഞുവെച്ചുവെന്ന് പരാതിയിൽ. ഇതേ തസ്തികയിൽ ജോലി ചെയ്തിരുന്ന അതുല്യ എന്ന യുവതിയും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

പരാതിക്കാരിയുടെ മൊഴി എറണാകുളം നോർത്ത് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന് നടക്കാനിരിക്കെയാണ് വീണ്ടും തൊഴിൽ പീഡന പരാതി ഉയർന്നത്. പ്രസിഡന്റ് ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി കുക്കൂ പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. ആരോപണ വിധേയൻ ഉണ്ണി ശിവപാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുക.

SCROLL FOR NEXT