ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് സമയമുള്ളവരെ മാത്രം നിയമിക്കും 
KERALA

"ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് സമയമുള്ളവരെ മാത്രം നിയമിക്കും"; സാംസ്കാരിക വകുപ്പിൽ മാറ്റങ്ങൾക്ക് ഒരുങ്ങി പി.സി. വിഷ്ണുനാഥ്

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കോംപ്ലക്സ് നിര്‍മിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഉൾപ്പെടെ സാംസ്കാരിക വകുപ്പിൽ മാറ്റങ്ങൾക്ക് ഒരുങ്ങി യുഡിഎഫ് സർക്കാർ. ചലച്ചിത്ര അക്കാദമിക്കായി പ്രവര്‍ത്തിക്കാന്‍ സമയമുള്ളവരെ നിയമിക്കുമെന്ന് സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ചെയർമാൻ തെരഞ്ഞെടുപ്പിൽ മുൻഗണന നൽകുക അതിനായിരിക്കും എന്നും മന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.

അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സ്ഥിരമായ വേദി ഉണ്ടാക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഐഎഫ്എഫ്കെ റീ ഡിസൈൻ ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരുടെ അഭിപ്രായം തേടിയാവും തീരുമാനമെടുക്കുക. അന്താരാഷ്ട്ര നിലവാരമുള്ള വേദി വരുന്നതോടെ സംസ്ഥാനത്തിന് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

മുൻ സർക്കാരിൻ്റെ കാലത്ത് ടാഗോർ തീയേറ്റർ ഇതിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്നോട്ട് പോകുകയായിരുന്നു. നഗരത്തിൽ നിന്ന് ഉള്ളിലേക്കുള്ള ടാഗോൾ തീയേറ്ററിലേക്ക് ഡെലിഗേറ്റുകൾക്ക് എത്താൻ സാധിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

യുഡിഎഫ് സർക്കാരിൻ്റെ പ്രകടന പത്രികയിലുള്ള വാഗ്ദാനമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്ര കോംപ്ലക്സ് ഉടൻ നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

SCROLL FOR NEXT