പ്രതീകാത്മക ചിത്രം Source: Screengrab
KERALA

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ ആദ്യ ഗഡു ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവായി

പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും

Author : ലിൻ്റു ഗീത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഡിഎ, ഡിആർ ആദ്യ ഗഡു നൽകാൻ ഉത്തരവായി. മൂന്ന് ശതമാനം കുടിശികയാണ് ഈ മാസത്തെ ശമ്പളത്തോടൊപ്പം നൽകുക. പെൻഷൻകാർക്കുള്ള ക്ഷാമ ബത്ത കുടിശികയും നൽകും.

ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി വർധിച്ചു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ​ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം നൽകും. അവശേഷിക്കുന്നത് മാർച്ചിലും നൽകും.

അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശിക പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. 12ാം ശമ്പള പരിഷ്കരണ കമീഷനും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

SCROLL FOR NEXT