KERALA

"മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യം ശരിയായില്ല"; തെരഞ്ഞെടുപ്പിൽ പല വിഷയങ്ങളിലും പാളിച്ച പറ്റിയെന്ന് പി. രാജീവ്

എൽഡിഎഫ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം രൂപപ്പെടുത്തി എന്നും രാജീവ് ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കനത്ത തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പിൽ പലവിഷയങ്ങളിലും പാളിച്ച പറ്റിയെന്ന് പി. രാജീവ്. എൽഡിഎഫ് തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധം രൂപപ്പെടുത്തി. ഇന്നലെകളുടെ സമരമുറകൾ കൊണ്ട് ഇന്നത്തെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനാകില്ലെന്നും ഇന്നത്തെ കാലത്തിന് പറ്റുന്ന പാർട്ടിയായി സിപിഐഎം മാറണമെന്നും രാജീവ് വ്യക്തമാക്കി.

മലപ്പുറത്ത് സംഘടിപ്പിച്ച ഇഎംഎസ് സ്മൃതി സെമിനാറിലായിരുന്നു പി. രാജീവിൻ്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളിൽ ശക്തമായ നിലപാട് എടുക്കുന്നതിൽ വീഴ്ച പറ്റിയെന്നും എസ്ഐആർ കാലത്ത് പാർട്ടി കാര്യക്ഷമമായി ഇടപെട്ടില്ലെന്നും രാജീവ് പറഞ്ഞു.

SCROLL FOR NEXT