Source: Social Media
KERALA

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; ഇരു പാർട്ടികൾക്കും അസോസിയേറ്റ് അംഗത്വം നൽകും

വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർട്ടിയും അസോഷ്യേറ്റ് അംഗമാകും.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിലെത്തുന്നു. ഇരുവരുടേയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണിയിൽ ധാരണ അംഗമാക്കാൻ തീരുമാനമായി. വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ പാർട്ടിയും അസോസിയേറ്റ് അംഗമാകും. കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം.

അതേ സമയം  വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. 

SCROLL FOR NEXT