KERALA

"യുഡിഎഫിന് നന്ദിയില്ല, കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്ന സ്ഥിതി"; വിമർശനവുമായി പി.വി. അൻവർ

ഇനി കാലുപിടിക്കാനില്ല എന്ന് പറയുമ്പോഴും കെ.സി. വേണുഗോപാലിലാണ് അവസാന പ്രതീക്ഷയെന്ന് പി.വി. അൻവർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

യുഡിഎഫിനെതിരെ രൂക്ഷവിമർശനവുമായി പി. വി. അൻവർ. യുഡിഎഫ് പ്രവേശനത്തിന് അനുമതികൊടുത്തിട്ട് നാലുമാസമായി. കാലു പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുന്ന രീതിയാണ് അവർക്കുളളത്. യുഡിഎഫിന് നന്ദി ഇല്ലെന്നും, പാലക്കാട് വിജയിച്ചതിൽ നന്ദി പറയാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്നും അൻവർ പ്രതികരിച്ചു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെയും അൻവർ വിമർശനമുന്നയിച്ചു. വി.ഡി. സതീശൻ മുഖത്ത് ചെളിവാരി എറിയുന്ന സമീപനമാണ്. സതീശനുമായി രാഷ്ട്രീയ ബന്ധമില്ല. കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും നല്ല ബന്ധമാണ് ഉള്ളത്. ഇനി കാലുപിടിക്കാനില്ല എന്ന് പറയുമ്പോഴും കെ.സി. വേണുഗോപാലിലാണ് അവസാന പ്രതീക്ഷയെന്ന് പി.വി. അൻവർ പറഞ്ഞു. പ്രശ്നങ്ങൾ പങ്കുവെക്കുമെന്നും അന്തിമ തീരുമാനം കെസിയുടേതെന്നും അൻവർ കൂട്ടിച്ചേർത്തു.

I AM OUT SPOKEN എന്ന് പി.വി. അൻവർ ആവർത്തിച്ച് പറഞ്ഞു. യുഡിഎഫ് തന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞപ്പോൾ അതും സമ്മതിച്ചു. ഒപ്പം കൂട്ടാൻ പറ്റാത്ത ചൊറിപിടിച്ചയാളാണെങ്കിൽ ജനങ്ങളിലേക്കിറങ്ങുമെന്നും അൻവർ യുഡിഎഫിന് മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT