KERALA

കടുത്ത അവഗണന; പത്മജ വേണുഗോപാല്‍ ബിജെപി വിടുന്നു?

ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിലും അവഗണിച്ചതോടെയാണ് രാജിക്കായുള്ള നീക്കം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപിയിൽ നിന്നും കടുത്ത അവഗണന തുടരുന്നതിനിടെ പാർട്ടി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ. സജീവ സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്ന പത്മജ, വിദേശയാത്ര കഴിഞ്ഞ് മടങ്ങി എത്തിയാൽ കടുത്ത തീരുമാനത്തിലേക്കെന്നാണ് വിവരം. ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിലും അവഗണിച്ചതോടെയാണ് രാജിക്കായുള്ള നീക്കം.

മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ 2024 മാ‍ർച്ചിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്. മുതിർന്ന ബിജെപി നേതാവ് ജെ.പി. നദ്ദയടക്കമുള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് കോൺ​ഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയുടെ ഭാ​ഗമാകാൻ പത്മജ വേണുഗോപാൽ തീരുമാനിച്ചത്.

തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായ അവ​ഗണനയും കോൺ​ഗ്രസ് നിലപാടുകളിൽ വന്ന മാറ്റവുമാണ് ബിജെപിയുടെ പാതയിലേയ്‌ക്ക് എത്തിച്ചതെന്ന് പത്മജ വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.

SCROLL FOR NEXT