KERALA

പത്മിനി തോമസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു

രാജിക്കത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് ഇ- മെയിൽ വഴി കൈമാറി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : രണ്ട് വര്‍ഷം മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മിനി തോമസ് ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഇന്ത്യന്‍ അത്‌ലറ്റും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തന്റെ രാജിക്കത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് ഇ- മെയിൽ വഴി കൈമാറി.

കെപിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി തോമസുമായി വരുന്ന ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും പത്മിനി പറഞ്ഞു.

ബിജെപി നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ബിജെപിയിലേക്കുള്ള പോക്ക് എടുത്തുചാട്ടമായിപ്പോയെന്നും തന്റെ വീടായ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നുമാണ് അവർ നേരത്തെ പ്രതികരിച്ചത്.

SCROLL FOR NEXT