

തിരുവനന്തപുരം : ബിജെപി പ്രവേശനം എടുത്തുചാട്ടമായിപ്പോയെന്നും തന്റെ വീടായ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നും ഇന്ത്യന്‍ അത്‌ലറ്റും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് പറഞ്ഞു. ചെറിയൊരു നീരസം വന്നപ്പോള്‍ പറ്റിയ എടുത്തുചാട്ടമായിരുന്നു ബിജെപി പ്രവേശനമെന്നും ആ തെറ്റ് ഇപ്പോള്‍ തിരുത്തുന്നുവെന്നുമാണ് പത്മിനി പറയുന്നത്.
പാര്‍ട്ടിയിലേക്ക് വന്നപ്പോള്‍ ബിജെപി നേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും മൈനോറിറ്റി മോര്‍ച്ചയില്‍ ഒതുക്കി സ്‌പോര്‍ട്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയില്‍ വരുമ്പോള്‍ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും തന്നില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ താത്പര്യമില്ലാതിരുന്നിട്ടും ഇടത് കോട്ടയായ പാളയത്ത് മത്സരിച്ചത് ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന മീറ്റിംഗുകള്‍ പോലും അറിയിക്കാറില്ലെന്നും ആര്‍. ശ്രീലേഖയ്ക്കും സമാന പരാതികളുണ്ടെന്നും പത്മിനി തോമസ് പറഞ്ഞു.
പലതവണ പരാതികള്‍ നല്‍കിയിട്ടും പരിഹാരമാകാത്ത സാഹചര്യത്തില്‍ ഇന്ന് ബിജെപി നേതൃത്വത്തിന് രാജി സമര്‍പ്പിക്കും. കെപിസിസി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി തോമസുമായി വരുന്ന ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അവര്‍ അറയിച്ചു.
രണ്ട് വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.