KERALA

"നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കും"; പാലക്കാട്ടെ 37കാരൻ്റെ മരണത്തിന് കാരണം ലോൺ ആപ്പ് ഭീഷണി മൂലമെന്ന് കുടുംബം

ക്രെഡി ലോൺ ആപ്പ് അധികൃതർക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മേനോൻപറയിൽ 37കാരൻ ജീവനൊടുക്കിയത് ലോൺ ആപ്പിൻ്റെ ഭീഷണി മൂലമെന്ന് കുടുംബം. മേനോൻപറ സ്വദേശി അജീഷിൻ്റെ മരണത്തിലാണ് ക്രെഡി ലോൺ ആപ്പ് അധികൃതർക്കെതിരെ കുടുംബം രംഗത്തെത്തിയത്. ലോൺ ആപ്പ് അധികൃതർ അജീഷിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം പറഞ്ഞു. എടുത്തതിൽ കൂടുതൽ പലിശ സഹിതം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നെന്നും കുടുംബം ആരോപിച്ചു.

അജീഷിൻ്റെ ഫോൺ ഹാക്ക് ചെയ്ത് ബന്ധുകളുടെയും സുഹൃത്തുകളുടെയും ഫോൺ നമ്പറുകൾ ആപ്പ് അധികൃതർ കൈക്കലാക്കി. ലോൺ തിരിച്ചടവ് മുടങ്ങിയതിന് മോർഫ് ചെയ്തുണ്ടാക്കിയ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പ്രചരിപ്പിച്ച് മോശക്കാരനാണെന് ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അജീഷ് മാനസികമായി തളർന്നെന്നും കുടുംബം വ്യക്തമാക്കി.

SCROLL FOR NEXT