പാലക്കാട്: മണ്ഡലത്തിൽ ഡോ. പി സരിനെ സ്ഥാനാർഥിയായി നിർദേശിച്ച് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ്. എം.ബി. രാജേഷ് അടക്കമുള്ള സിറ്റിംഗ് എഎൽഎമാർ വീണ്ടും മത്സരിക്കും. ആലത്തൂരിലും നെന്മാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറും. പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി.
അതേസമയം, നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് ഡൽഹിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്നതിൽ തീരുമാനമുണ്ടാകും. പിബി അംഗങ്ങളുടെ സ്ഥാനാർഥിത്വവും ചർച്ചയാകും. രണ്ട് ടേം നിബന്ധനയിൽ ഇളവുവരുത്തുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.