ആറന്മുള വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പള്ളിയോട സേവാസംഘം രംഗത്തെത്തി. ദേവസ്വം ബോർഡ് വള്ളസദ്യ ഏറ്റെടുത്തു നടത്തുന്നത് ആചാരലംഘനം എന്നാണ് പള്ളിയോട സേവാസംഘത്തിന്റെ വാദം.
എന്നാൽ വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തണമെന്ന ഹൈക്കോടതി നിർദേശം ഉണ്ടെന്നും ആറന്മുള ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
പള്ളിയോട സേവാ സംഘത്തിന്റെ അറിവില്ലാതെയാണ് ദേവസ്വം ബോർഡ് വള്ളസദ്യ നടത്താൻ തീരുമാനിച്ചതെന്ന പ്രചരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ആറന്മുള ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ദേവസ്വം ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി.