KERALA

പാലോട് പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി; പരിക്കേറ്റ തൊഴിലാളി മരിച്ചു

അപകടത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തിരുവനന്തപുരം താളിക്കുന്ന് സ്വദേശിനി ഷീബ (45)യാണ് മരിച്ചത്.

അപകടത്തില്‍ 50 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം പാലോട് പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി ഉണ്ടായത്. ഷീബ അക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

പടക്കം നിര്‍മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. താല്‍ക്കാലിക ഷെഡ്ഡില്‍ വച്ചായിരുന്നു പടക്ക നിര്‍മാണം. പരിക്കേറ്റവര്‍ നിര്‍മാണ ശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന.

SCROLL FOR NEXT