KERALA

സർജിക്കൽ ബ്ലേഡ് ഉള്ളിൽ വച്ച് മുറിവു കെട്ടി; പമ്പയിലെ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

നെടുമ്പാശേരി സ്വദേശി പ്രീതയാണ് പരാതിയുമായി രംഗത്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പമ്പയിലെ ആശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി യുവതി. നെടുമ്പാശേരി സ്വദേശി പ്രീതയാണ് പരാതിയുമായി രംഗത്തെത്തിയത്. സർജിക്കൽ ബ്ലേഡ് അകത്തുവച്ച് കാലിൽ മുറിവ് വച്ചുകെട്ടിയത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പ്രീത ഡിഎംഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

ശബരിമല തീർഥാടകയായ യുവതി കഴിഞ്ഞ 14ന് തിരുവാഭരണ ഘോഷയാത്ര കാണാനാണ് പ്രീത പമ്പയിൽ എത്തിയത്. അവിടെ വച്ച് കാലിൽ മുറിവ് പറ്റിയതോടെ ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് മുറിവ് വച്ചു കൊട്ടിയപ്പോഴാണ് ബ്ലേഡും ചേർത്ത് കെട്ടിയത്.

SCROLL FOR NEXT