സ്റ്റെപ്റ്റോ ജോൺ Source: News Malayalam 24x7
KERALA

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു; പരപ്പനങ്ങാടി സിഐയ്ക്ക് ഗുരുതര പരിക്ക്

പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് പ്രതി സിഐയെ കുത്തിയത്...

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്‌റ്റെപ്റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സിഐ സ്റ്റെപ്റ്റോ ജോൺ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പരപ്പനങ്ങാടി കുപ്പി വളവിൽ വച്ച്‌ ഇന്നലെയാണ് സംഭവം. മാനസിക പ്രശ്നമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് വിവരം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സിഐക്ക് കുത്തേറ്റത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ചാണ് പ്രതി സിഐയെ കുത്തിയത്.

SCROLL FOR NEXT