പാർലമെൻ്ററി സമിതി സന്ദർശിക്കുക മൂന്നാറും ഇടുക്കി ഡാമും മാത്രം  
KERALA

മുല്ലപ്പെരിയാറിന് വെട്ട്; പാർലമെൻ്ററി സമിതി സന്ദർശിക്കുക മൂന്നാറും ഇടുക്കി ഡാമും മാത്രം

ഈമാസം 29 മുതൽ ജൂലൈ ഒന്ന് വരെയാണ് സമിതിയുടെ സന്ദർശനം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നത് ഒഴിവാക്കി പാർലമെൻ്ററി സമിതി. മുല്ലപ്പെരിയാർ സന്ദർശിക്കണമെന്ന സമിതി അംഗം ജെബി മേത്തറുടെ ആവശ്യം അംഗീകരിച്ചില്ല. രാജീവ് പ്രതാപ് റൂഡി അധ്യക്ഷനായ സമിതിയുടെ ഷെഡ്യൂളിൽ മുല്ലപ്പെരിയാർ സന്ദർശനം ലിസ്റ്റ് ചെയ്തിട്ടില്ല.

ഈമാസം 29 മുതൽ ജൂലൈ ഒന്ന് വരെയുള്ള സന്ദർശനത്തിൽ മൂന്നാറും ഇടുക്കി ഡാമും മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രാജീവ് പ്രതാപ് റൂഡി ചെയർമാനായ വാട്ടർ റിസോർസ് മന്ത്രാലയം മൂന്ന് ദിവസമാണ് കേരളം സന്ദർശിക്കുന്നത്.

മൂന്നാറും ഇടുക്കി ഡാം സന്ദർശിച്ച ശേഷം സമിതി അംഗങ്ങൾ കൊച്ചിയിൽ നിന്ന് ഡൽഹിക്ക് മടങ്ങുമെന്നാണ് വിവരം. മുല്ലരിയാർ ഡാം കമ്മിറ്റി സന്ദർശിക്കണമെന്ന് അംഗമായ ജെബി മേത്തർ എംപി ചെയർമാനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

ഡാമിൻ്റെ കാലപഴക്കം, അപകടാവസ്ഥ എന്നിവ എംപിമാർക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുത്താവാൻ കൂടിയാണ് സന്ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ സമിതിയുടെ അദ്യോഗിക ഷെഡ്യൂൾ പുറത്ത് വന്നപ്പോൾ മുല്ലപെരിയാർ സന്ദർശനം പുറത്തായി.

SCROLL FOR NEXT