മുഖത്തും കൈയിലും മുറിപ്പാട്; ആറ്റുകാലിൽ യുവതി ജീവനൊടുക്കാൻ കാരണം ഭർതൃപീഡനമെന്ന് കുടുംബം

ആരതിയുടെ ഡയറിയിലാണ് ഭർത്താവിൻ്റെ ക്രൂരത വിവരിച്ചിരിക്കുന്നത്.
Family says husband's torture was the reason woman in Attukal committed suicide
ആറ്റുകാലിൽ യുവതി ജീവനൊടുക്കാൻ കാരണം ഭർതൃപീഡനമെന്ന് കുടുംബം
Published on
Updated on

തിരുവനന്തപുരം:  ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 കാരി ആത്മഹത്യ ചെയ്തു. ചിറമുക്കിലെ വാടക വീട്ടിൽ താമസിക്കുന്ന വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതിയാണ് ജീവനൊടുക്കിയത്. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിൻ്റെ പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

ആരതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇതിനിടെ ആരതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. ഇതിൽ നിർണായക വിവരങ്ങൾ ഉള്ളതായാണ് വിവരം

Family says husband's torture was the reason woman in Attukal committed suicide
പിറവത്ത് കുടുംബം ജീവനൊടുക്കി? ഭാര്യക്ക് പിന്നാലെ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി

ആരതി ആത്മഹത്യ ചെയ്യുന്ന സമയം അതുൽ വീട്ടിൽ ഉണ്ടായിരുന്നു എന്ന് അയൽവാസികൾ പറഞ്ഞു. ഈഞ്ചക്കൽ ഉള്ള സുഹൃത്തിനെ വിളിച്ചു വരുത്തി, ഇയാളാണ് ആത്മഹത്യ വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസ് എത്തിയ ശേഷം രാത്രിയിലാണ് വാതിൽ തുറന്നത്. ഈ സമയം ആരതി മരിച്ചിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. അതേസമയം കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.

Family says husband's torture was the reason woman in Attukal committed suicide
അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചു; ഫറോക്ക് താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്
News Malayalam 24x7
newsmalayalam.com