കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. മരുന്ന് മാറി നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിൽ ആയ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുടവന്തേരി സ്വദേശി ചന്ദ്രനാണ് ആശുപത്രി അധികൃതർ മരുന്ന് മാറി നൽകിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു രോഗിയായ ചന്ദ്രന് നിർദേശിച്ച ഉറക്കഗുളിക മുടവന്തേരി സ്വദേശി ചന്ദ്രന് മാറി നൽകുകയായിരുന്നു. രോഗിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചതോടെ ഡോക്ടർ ആശുപത്രി രേഖകൾ തിരുത്തി എന്നും കുടുംബം ആരോപിച്ചു.