പ്രതീകാത്മക ചിത്രം  
KERALA

"തൊണ്ടയിൽ കുടുങ്ങിയത് കുപ്പിയുടെ അടപ്പ് അല്ല, പേനയുടെ അടപ്പ്"; എരുമപ്പെട്ടിയിലെ നാലുവയസുകാരൻ്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആദൂർ സ്വദേശികളായ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹലാണ് ഇന്ന് രാവിലെയോടെ മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: എരുമപ്പെട്ടി ആദൂരിലെ നാലുവയസുകാരൻ്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൊണ്ടയിൽ കുടുങ്ങിയത് കുപ്പിയുടെ അടപ്പ് അല്ല, പേനയുടെ അടപ്പ് ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ആദൂർ സ്വദേശികളായ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹലാണ് ഇന്ന് രാവിലെയോടെ മരിച്ചത്.

നേരത്തെ കുപ്പിയുടെ അടപ്പാണ് തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ശ്വാസകോശത്തിൽ പേനയുടെ അടപ്പ് കുരുങ്ങിയ നിലയിൽ എന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കളിക്കുന്നതിനിടയിൽ പേനയുടെ അടപ്പ് കുട്ടിയുടെ വായിൽ പോയി എന്നാണ് നിഗമനം. പിന്നീട് കുട്ടി ഭക്ഷണം കഴിച്ചതോടെ അടപ്പ് ലെൻസിലേക്ക് എത്തുകയായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

SCROLL FOR NEXT