കണ്ണൂര്‍ : സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ തുടരുന്നു. ഫോണ്‍ തനിയെ അപ്‌ഡേറ്റ് ആയതിന് പിന്നാലെ കണ്ണൂരില്‍ താമസിക്കുന്ന ഹരിയാന സ്വദേശിക്ക് പണം നഷ്ടമായി. 35,999 രൂപയാണ് ഇയാള്‍ക്ക് നഷ്ടമായത്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത 318 (4), ഐടി ആക്ട് 66 (D) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ, ന്യൂ മാഹി സ്വദേശിയില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് പരിധി വര്‍ധിപ്പിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയിരുന്നു. ഒടിപി ഉള്‍പ്പെടെ കൈക്കലാക്കി 40,998 രൂപയാണ് ന്യൂ മാഹി സ്വദേശിയില്‍ നിന്ന് തട്ടിയെടുത്തിരുന്നത്.