പി.കെ. ശശി Source: FB
KERALA

പി.കെ. ശശി ഒറ്റപ്പാലത്ത് മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ സ്ഥാനാർഥി; യുഡിഎഫ് പിന്തുണയിൽ മത്സരിക്കും

മറ്റ് മണ്ഡലങ്ങളിലും മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ യുഡിഎഫിനെ പിന്തുണയ്ക്കും...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സിപിഐഎം മുൻ നേതാവും എംഎൽഎയുമായിരുന്ന പി.കെ. ശശിയെ ഒറ്റപ്പാലത്ത് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ. ഒറപ്പാലത്ത് യുഡിഎഫ് പിന്തുണയിൽ മത്സരിക്കും. മറ്റ് മണ്ഡലങ്ങളിലും മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ യുഡിഎഫിനെ പിന്തുണയ്ക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഉള്ളതെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വിമത നേതാവ് സതീഷ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ പി.കെ. ശശിയുടെ ഫ്ലക്സ് ബോർഡുകൾ ഒറ്റപ്പാലം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. കോൺഗ്രസ് ഓഫീസിൽ തന്നെയാണ് പി.കെ. ശശിയുടെ പേരും ഫോട്ടോയുമുള്ള യുഡിഎഫ് സ്ഥാനാർഥിയുടെ ബോർഡുകൾ എത്തിയത്.

ഒറ്റപ്പാലത്ത് ശക്തമായ മത്സരം കാഴ്ച വയ്ക്കുകയാണ് പി.കെ. ശശിയിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. സിപിഐഎമ്മിൻ്റെ നിലവിലെ എംഎൽഎ ആയ കെ. പ്രേംകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. മേജർ രവിയാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്.

SCROLL FOR NEXT