Source: News Malayalam 24x7
KERALA

പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; മർദനമേറ്റത് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്

വിദ്യാർഥിയുടെ മൂക്കിൻ്റെ എല്ലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സഹപാഠിയുമായുണ്ടായ ഒരു വാക്തർക്കത്തിന് പിന്നാലെ മൂന്ന് പേർ സംഘം ചേർന്ന് വിദ്യാർഥിയെ മർദിക്കുകയായിരുന്നു. വിദ്യാർഥിയെ മുഖത്തും നടുവിലും ചവിട്ടിയെന്നും രക്തം വന്നതിന് പിന്നാലെ മറ്റ് വിദ്യാർഥികൾ പിടിച്ചുമാറ്റുകയായിരുന്നു എന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.

മർദനമേറ്റ 16കാരൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥിയുടെ മൂക്കിൻ്റെ എല്ലിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

SCROLL FOR NEXT