Source: News Malayalam 24X7
KERALA

അപകട മേഖലയിൽ ഒഴുക്കിൽപ്പെട്ടു; പ്ലസ്‌ ടു വിദ്യാർഥി നെയ്യാറിൽ മുങ്ങിമരിച്ചു

കൂടെയുണ്ടായിരുന്ന രണ്ടുപേർ കൂടി വെള്ളത്തിൽ അകപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്ലസ്‌ ടു വിദ്യാർഥി നെയ്യാറിൽ വീണ് മുങ്ങി മരിച്ചു. നെയ്യാറിലെ ഈരാറ്റുപുറത്ത് ഈരാപുറത്താണ് സംഭവം. കാട്ടാക്കട തൂങ്ങാൻപാറ സ്വദേശി അഭിനവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അഭിനന്ദിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

കാട്ടാക്കട പിആർ വില്യംസിലെ വിദ്യാർത്ഥികളായ ആറംഗസംഘം നെയ്യാറിൽ എത്തിയത് ഇന്ന് വൈകിട്ട് 4 മണിക്കാണ്. ഒഴുക്കിൽപ്പെട്ട് അഭിനന്ദനെ കാണാതായി. കൂടെയുണ്ടായിരുന്ന രണ്ടുപേർ കൂടി വെള്ളത്തിൽ അകപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട മേഖലയിലാണ് വിദ്യാർഥികൾ വെള്ളത്തിൽ വീണത്.

SCROLL FOR NEXT