"കാലങ്ങളായി വഞ്ചന, നാളത്തെ കേന്ദ്രബജറ്റിൽ കേരളത്തെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു": ബിനോയ് വിശ്വം

അതേ സമയം കേരളത്തിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രി വരും. എന്നെന്നു പറയുന്നില്ല എപ്പോഴെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു
Binoy Viswam
Source; Social Media
Published on
Updated on

തിരുവനന്തപുരം; കേന്ദ്രബജറ്റിൽ കാലങ്ങളായി കേരളത്തോട് വഞ്ചനയാണ് കാണിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാളത്തെ ബജറ്റിൽ കേരളത്തെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.കർഷകർ അടക്കമുള്ള രാജ്യത്തിൻറെ അന്നദാക്കളെ മറക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Binoy Viswam
"ഇന്‍ഫാമിൻ്റെ കരുത്ത്, കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന വ്യക്തി"; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

ജനങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷ എൽഡിഎഫിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഞങ്ങൾ ഭംഗി വാക്ക് കേൾക്കാൻ പോയതല്ല. ജനങ്ങൾക്ക് പറയാനുള്ളതും കേട്ടു. ജനപക്ഷ ഭരണത്തിന്റെ പത്തുവർഷം പൂർത്തിയാകുമ്പോൾ ഇനിയും ഈ സർക്കാർ തന്നെ വരണമെന്ന് ആഗ്രഹിക്കുകയാണ് ജനങ്ങളെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Binoy Viswam
"എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം"; എം.എ. ബേബിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

തിരുത്തേണ്ടത് തിരുത്തും. മൂന്നാമതും എൽഡിഎഫ് അധികാരത്തിൽ വരും. യാത്ര വലിയ മുന്നേറ്റമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേ സമയം കേരളത്തിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രി വരും. ഭാവിയിൽ കേരളത്തിൽ സിപിഐ മുഖ്യമന്ത്രി ഉണ്ടാകും. എന്നെന്നു പറയുന്നില്ല എപ്പോഴെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com