പി.എം ആർഷോ Source: Facebook
KERALA

"പാതി അഭ്യാസവുമായി പാതിരാത്രി ഇറങ്ങിയാൽ മുഴുവൻ അഭ്യാസവും ഞങ്ങൾ പഠിപ്പിക്കും, പിന്നെ മണ്ണാർക്കാട് പരിസരത്ത് മുസ്ലീം ലീഗ് ഉണ്ടാകില്ല"; പ്രകോപന പ്രസംഗവുമായി പി.എം. ആർഷോ

എൽഡിഎഫ് ഓഫീസിന് മുന്നിലെ ആഹ്ലാദ നൃത്തത്തിന് പിന്നാലെയാണ് ആർഷോയുടെ പ്രകോപന പ്രസംഗം

Author : പ്രണീത എന്‍.ഇ

പാലക്കാട്: എൽഡിഎഫ് ഓഫീസിന് മുന്നിലെ ആഹ്ലാദ നൃത്തത്തിൽ മുസ്ലീം ലീഗിന് എതിരെ പ്രകോപന പ്രസംഗവുമായി സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം പി.എം. ആർഷോ. പാതി അഭ്യാസവുമായി പാതിരാത്രി ഇറങ്ങിയാൽ, മണ്ണാർക്കാട്ടെ ലീഗിനെ മുഴുവൻ അഭ്യാസവും ഞങ്ങൾ പഠിപ്പിക്കുമെന്നാണ് ആർഷോയുടെ പ്രസംഗം. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് മുസ്ലീം ലീഗ് പ്രവർത്തകർ സിപിഐഎം ഓഫീസിന് മുന്നില്‍ ആഹ്ലാദനൃത്തം ചവിട്ടിയത്.

മുസ്ലീം ലീഗ് പാതി മാത്രം അറിയാവുന്ന അഭ്യാസവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് പി.എം. ആർഷോ പ്രസംഗത്തിൽ പറയുന്നു. ആ അഭ്യാസവും മുഴുവനും അറിയാവുന്നവരാണ് മണ്ണാര്‍ക്കാട്ടെ സിപിഐഎം. പാതി അഭ്യാസവുമായി പാതിരാത്രി ഇറങ്ങിയാൽ പിന്നെ മണ്ണാർക്കാട് പരിസരത്ത് മുസ്ലിം ലീഗ് ഉണ്ടാകില്ലെന്ന് പി.എം. ആർഷോ പറഞ്ഞു. നിലവിലെ സമീപനം പൊലീസ് തുടർന്നാൽ നീതി ഉറപ്പാക്കാൻ പ്രവർത്തകർക്ക് രംഗത്തിറങ്ങേണ്ടി വരുമെന്നും ആർഷോ പ്രസംഗത്തിൽ പറഞ്ഞു.

SCROLL FOR NEXT