KERALA

പോക്സോ കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

ദേളി കുന്നുപാറയിലെ മുബഷീറിനെയാണ് പുലർച്ചെ സെല്ലിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്

Author : ന്യൂസ് ഡെസ്ക്

കാസർ​ഗോഡ്: റിമാൻഡ് പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്‌പെഷ്യൽ സബ് ജയിലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ദേളി കുന്നുപാറയിലെ മുബഷീറിനെയാണ് പുലർച്ചെ സെല്ലിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. പിന്നാലെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016ൽ രജിസ്റ്റർ ചെയ്‌ത പോക്‌സോ കേസിലെ പ്രതിയാണ് മുബഷീർ.

ഗൾഫിലായിരുന്ന മുബഷീർ രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് വിദ്യാനഗർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പാണ് റിമാൻഡ് ചെയ്ത് സബ് ജയിലിലെത്തിച്ചത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മുബഷീറിന്റെ മരണത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT