തൃശൂർ: ഭാര്യയെ മർദിച്ചതെന്ന പരാതിയിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ കേസ്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മതിലകം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ പരാതി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.