

തിരുവനന്തപുരം; സംസ്ഥാനത്ത് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സമ്പർക്ക പട്ടികയിൽ 77 പേരാണ് ഉള്ളത്. നിലവിൽ ആർക്കും രോഗലക്ഷണം ഇല്ല. പട്ടികയിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 13 പേർ ഹൈ റിസ്ക്കിൽ പെട്ടവരാണ്. 62 പേർ ലോ റിസ്ക്. ഹൈയസ്റ്റ് ഹൈ റിസ്ക്കിൽ പെട്ടവർ ക്വാറന്റൈനിൽ കഴിയുകയാണ്.സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ റൂട്ട് മാപ്പ് തയ്യാറാക്കിവരികയാണ്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കണ്ട്രോൾ റൂം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിക്ക് എതിരെയുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിലും കെ. മുരളീധരൻ മറുപടി പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ ആരോഗ്യ മന്ത്രിയായി നിൽക്കുമ്പോൾ മറുപടി പറയേണ്ട കാര്യം ഇല്ല.
വവ്വാലുകൾ എത്തുന്ന മേഖലകളിൽ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മെയ് മുതൽ സെപ്റ്റംബർ മുതൽ വവ്വാല്കളുടെ പ്രജനനം കാലമാണ്. വവ്വാലുകളെ കല്ലെടുത്ത് എറിയരുത്. വീടുകളിൽ വവ്വാലുകളുടെ സാനിധ്യം ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിക്ക് എതിരെയുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിലും കെ.മുരളീധരൻ മറുപടി പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ ആരോഗ്യ മന്ത്രിയായി നിൽക്കുമ്പോൾ മറുപടി പറയേണ്ട കാര്യം ഇല്ലെന്നായിരുന്നു വിശദീകരണം.
നിപ ബാധയുമായി ബന്ധപ്പെട്ട ഉന്നതതല യോഗം നേരത്തേ പൂർത്തിയായിയിരുന്നു. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും രോഗവ്യാപനവും മരണവും ഉണ്ടാകില്ലെന്നും യോഗം വിലയിരുത്തി. കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റെംഡിസിവിർ ഇൻജെക്ഷൻ മരുന്ന് കൂടുതലായി എത്തിക്കാനാണ് തീരുമാനം. സമ്പർക്കപട്ടികയിൽ ഉണ്ടാകാൻ സാധ്യതയുള്ളവരെ കണ്ടെത്താനും നിർദേശമുണ്ട്. നിലവിൽ രോഗിയുടെ സ്ഥിതി തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ 43 കാരൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും രോഗവ്യാപനവും മരണവും ഉണ്ടാകില്ലെന്നും തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. അതിനിടെ വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.