നടൻ വിനായകനെതിരായ പരാതി Souirce; Facebook, News Malayalam 24X7
KERALA

സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

ഗാന്ധി, നെഹ്റു, വിഎസ്, ഉമ്മൻ ചാണ്ടി, തുടങ്ങി പ്രമുഖ നേതാക്കളുടെ മരണത്തെ പരാമർശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. എംപി ഹൈബി ഈഡന്റെ പിതാവ് മുൻ എംപി ജോർജ് ഈഡനെ ഉൾപ്പെടെ അപമാനിക്കും വിധമായിരുന്നു കുറിപ്പ്.

Author : ന്യൂസ് ഡെസ്ക്

നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. സാമൂഹിക മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. പരാതി നൽകിയത് മാവേലിക്കര ജില്ലാ കോടതിയിലെ അഭിഭാഷകൻ അഡ്വ.മുത്താരരാജ്. നടന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

ഗാന്ധി, നെഹ്റു, വിഎസ്, ഉമ്മൻ ചാണ്ടി, തുടങ്ങി പ്രമുഖ നേതാക്കളുടെ മരണത്തെ പരാമർശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. എംപി ഹൈബി ഈഡന്റെ പിതാവ് മുൻ എംപി ജോർജ് ഈഡനെ ഉൾപ്പെടെ അപമാനിക്കും വിധമായിരുന്നു കുറിപ്പ്. നേരത്തേയും സമാനമായതും , അല്ലാത്തതുമായി പല കേസുകളും വിനായകനെതിരെ ഉണ്ടായിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

"

എൻ്റെ തന്തയും

ചത്തു.

സഖാവ് വിഎസും

ചത്തു.

ഗാന്ധിയും

ചത്തു.

നെഹ്റുവും

ചത്തു.

ഇന്ദിരയും

ചത്തു.

രാജീവും

ചത്തു.

കരുണാകരനും

ചത്തു.

ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു.

നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും

ചത്തു.

ചത്തു

ചത്തു

ചത്തു

ചത്തു. "

SCROLL FOR NEXT