വാരിയെല്ലുകൾ ഒടിഞ്ഞു, ശരീരത്തിൽ മറ്റ് പരിക്കുകൾ; പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണകാരണം കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ്

ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായത്.വനത്തിനു പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചതാണ് കഴുത്തിൽ പരിക്കിന് കാരണമെന്നും പൊലീസ്.
കൊല്ലപ്പെട്ട സീത
കൊല്ലപ്പെട്ട സീതSource; News Malayalam 24X7
Published on: 
Updated on: 

പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ്. ശരീരത്തിലെ പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായത്.വനത്തിനു പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചതാണ് കഴുത്തിൽ പരിക്കിന് കാരണമെന്നും പൊലീസ്. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും ചുമന്നു കൊണ്ടു വരുമ്പോഴും. സീതയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന അഭ്യൂഹം നിലനിൽക്കെയാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ കാട്ടാന ആക്രണത്തിൻറെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നാണ് ഫൊറൻസിക് സർജൻ പറഞ്ഞത്. റിപ്പോർട്ട് രണ്ടാഴ്ടക്കകം പൊലീസ് കോടതിയിൽ സമർപ്പിക്കും.

ജൂൺ 13 നാണ് പീരുമേട്ടിൽ മലബണ്ടാരം ആദിവാസി വിഭാഗത്തിൽപ്പെട്ട സീതയുടെ മൃതദേഹം വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഭാര്യ ആനയുടെ ആക്രമണത്തിലാണ് മരിച്ചതെന്ന് പുറംലോകത്തോട് അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ നിന്ന് പൊലീസിനും സര്‍ജനുമുണ്ടായ സംശയത്തെ തുടര്‍ന്ന് മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

കൊല്ലപ്പെട്ട സീത
അനർട്ട്- പിഎം കുസും അഴിമതി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

എന്നാല്‍ ജനപ്രതിനിധികള്‍ അടക്കം എത്തി മൃതദേഹം പീരുമേട് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് അറിയിച്ചതിന് പിന്നാലെ താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കാട്ടാന ആക്രമിച്ചാലുണ്ടാകുന്ന തരം പരിക്കുകളല്ല സീതയുടെ ശരീരത്തിലുള്ളതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയെ ആക്രമിച്ചത് മുന്‍വശത്ത് നിന്നാണെന്നും തലയുടെ പിന്നില്‍ പരിക്ക് പറ്റിയത് വീഴ്ചയിലാകാമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഉയര്‍ന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണ്ടിട്ടുണ്ട്. പാറയില്‍ തലയിടിച്ചാണ് വീണത്. വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. ഇടതുവശത്തെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി. വലതുവശത്തെ ആറ് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലൊരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി.സ്ത്രീയുടെ നാഭിക്ക് ചവിട്ടേറ്റിട്ടുണ്ടെന്നും വലത് കൈത്തണ്ടയ്ക്ക് മുകളിലായി ശക്തമായി അമര്‍ത്തിയിട്ടുണ്ടെന്നും മുഖത്തും കഴുത്തിലും മല്‍പ്പിടുത്തത്തിന്റെ പാടുകള്‍ ഉണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

France Supermarket Fridges Hit by Cyber Attack; 400 Stores Affected
Saudi attack on oil storage facility in Yemen
കലിയടങ്ങാതെ ഹൂതികൾ; സൗദിയിൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുന്നു
KCBC toughens stance on ESA issue
News Malayalam 24x7
newsmalayalam.com