പൊലീസ് ബലം പ്രയോഗിച്ച് വളർമതി ടീച്ചറിനെ അറസ്റ്റ് ചെയ്തു ജനറൽ ആശുപത്രിയിലേക്ക് മാറ്റി 
KERALA

എൽപിഎസ്‌ടി സമരപ്പന്തൽ പൊളിച്ച് നീക്കി പൊലീസ്; ബലം പ്രയോഗിച്ച് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി

ഡിവൈഎഫ്ഐ പ്രവർത്തകരടക്കം ഈ പൊലീസ് നീക്കം തടയാൻ ശ്രമിച്ചെങ്കിലും അതിന് മുന്നോടിയായി പന്തൽ ഭാഗങ്ങൾ പൊളിച്ചുമാറ്റി ലോറിയിൽ കയറ്റി കൊണ്ടുപോയിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുൻവശത്തായി സ്ഥാപിച്ച എൽപിഎസ്‌ടി സമരപ്പന്തൽ പൊളിച്ച് നീക്കി പൊലീസ്. സമര പന്തലിലേക്ക് ഇരച്ചുകയറിയെത്തിയ പൊലീസ് ബലം പ്രയോഗിച്ച് വളർമതി ടീച്ചറിനെ അറസ്റ്റ് ചെയ്തു ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, സമരത്തിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നും സമരം പൂർവാധികം ശക്തിയായി തുടരുമെന്നും എൽപിഎസ്‌ടി സമരക്കാർ അറിയിച്ചു. താൽക്കാലിക സമരപ്പന്തലിനുള്ളിൽ എൽപിഎസ്‌ടി ഉദ്യോഗാർഥികൾ നിരാഹാര സമരം പുനഃരാരംഭിച്ചിട്ടുണ്ട്. വളർമതിക്ക് പകരം കാസർഗോഡ് നീലേശ്വരം സ്വദേശി ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകരടക്കം ഈ പൊലീസ് നീക്കം തടയാൻ ശ്രമിച്ചെങ്കിലും അതിന് മുന്നോടിയായി പന്തൽ ഭാഗങ്ങൾ പൊളിച്ചുമാറ്റി ലോറിയിൽ കയറ്റി കൊണ്ടുപോയിരുന്നു. പിന്നാലെ പൊലീസ് പൊളിച്ച സമര പന്തൽ സമരക്കാർക്ക് ഡിവൈഎഫ്ഐ കെട്ടിക്കൊടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സെക്രട്ടറിയേറ്റിൽ മുന്നിൽ പുതിയ പന്തൽ കെട്ടാൻ ശ്രമിച്ചത് പൊലീസ് തടയാൻ ശ്രമിച്ചത് വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്യോഗാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകരുടെ നെഞ്ചിൽ ചവിട്ടിയല്ലാതെ ഇനി സമരപ്പന്തൽ പൊളിക്കാൻ അനുവദിക്കില്ല എന്നും ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു.

വളർമതി ടീച്ചറെ ജനറൽ ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷുഗർ കുറവാണെന്ന് ആശുപത്രി അതികൃതർ അറിയിച്ചു. രക്തസമ്മർദ്ദം സ്റ്റേബിളാണ്. അവർക്ക് ദീർഘനാളായി നിരാഹാരം ഇരിക്കുന്നതിൻ്റെ സ്വാഭാവിക ശാരീരിക ബുദ്ധുമുട്ടുകൾ ഉണ്ടെന്നും ആശുപത്രി അതികൃതർ പറഞ്ഞു.

SCROLL FOR NEXT