രാഹുൽ മാങ്കൂട്ടത്തിൽ  
KERALA

രാഹുലിൻ്റെ സുഹൃത്തുക്കളായ യുവനേതാക്കൾക്കും പീഡന വിവരം അറിയാമായിരുന്നു എന്ന് യുവതിയുടെ മൊഴി; ഇടപെടൽ പൊലീസ് അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിലുമായി അടുപ്പമുള്ള യുവനേതാക്കളുടെ മൊഴിയെടുക്കുന്നത് അന്വേഷണ സംഘത്തിൻ്റെ പരിഗണനയിലുണ്ട്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് താനുമായുള്ള അടുപ്പവും ഗർഭഛിദ്രം നടത്തിയ കാര്യവും എംഎൽഎയുമായി അടുപ്പമുള്ള ചില യുവനേതാക്കൾക്കും അറിയാമായിരുന്നെന്നും പരാതിക്കാരിയുടെ മൊഴി. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് യുവതി ജില്ലാ കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലുമായി അടുപ്പമുള്ള യുവനേതാക്കളുടെ മൊഴിയെടുക്കുന്നത് അന്വേഷണ സംഘത്തിൻ്റെ പരിഗണനയിലുണ്ട്. ഈ കേസിൽ രാഹുലിനെ സഹായിക്കാൻ നേതാക്കൾ ഇടപെട്ടിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രാഹുലിൻ്റെ ഫോൺ സുഹൃത്തുക്കളുടെ പക്കലാണോയെന്ന സംശയത്തിലാണ് പൊലീസ്. ഫോൺ ഇടയ്ക്ക് ഓൺ ആക്കുന്നതും ഓഫ് ആക്കുന്നതും പൊലീസ് അന്വേഷണത്തെ വഴി തെറ്റിക്കാൻ വേണ്ടിയാണെന്നും, അതിലൂടെ രാഹുലിന് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് സുഹൃത്തുക്കൾ ചെയ്യുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

യുവതിയുടെ ഗർഭഛിദ്രത്തിനുള്ള മരുന്ന് എവിടെ നിന്ന് എത്തിച്ചു എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. മരുന്ന് എത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന രാഹുലിൻ്റെ സുഹൃത്ത് ബോബിയുടെ അറസ്റ്റ് നിർണായകമാകും എന്നാണ് വിലയിരുത്തൽ.

അതേസമയം, മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖ തൻ്റേതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇതിൽ സമ്മതിച്ചു. യുവതി ഗർഭഛിദ്രത്തിന് വിധേയയായെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സ്ഥിരീകരിക്കുന്നുണ്ട്. ഇതുവരെ രാഹുൽ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലോ സമൂഹമാധ്യമങ്ങളിലോ തുറന്ന് സമ്മതിച്ചിരുന്നില്ല. പരാതിക്കാരിയായ യുവതി വിവാഹിതയായിരുന്നു എന്ന് അറിയാമായിരുന്നു എന്നും, തുടർന്ന് അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നും രാഹുൽ സമ്മതിച്ചു.

SCROLL FOR NEXT