വയനാട്: മാനന്തവാടിയില്‍ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കസ്റ്റംസ് പിടിച്ച സംഭവത്തില്‍ കുഴല്‍പ്പണക്കടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സംശയം. കുഴല്‍പ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സല്‍മാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു.
വടക്കന്‍ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് ബന്ധപ്പെട്ടത്. ഇതിന് പിന്നാലെയാണ് കേസില്‍ പൊലീസിനും പങ്കെന്ന സംശയം ഉയര്‍ന്നത്. കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി പല തവണ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചതായുള്ള രേഖകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ദീര്‍ഘനാളായുള്ള നിരീക്ഷണത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് കസ്റ്റംസ് കുഴല്‍പ്പണം പിടിച്ചത്. പിന്നാലെ പലയിടങ്ങളിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.