KERALA

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു; എസ്ഐയും നടനുമായ പി. ശിവദാസനെതിരെ കേസ്

എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും നടനുമായ പി. ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിന്നാലെ എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ സിനിമാ മേഖലയിലേക്ക് ചുവടുവയ്‌ക്കുന്നത്. ഈ സിനിമയിലും പൊലീസുകാരൻ്റെ റോൾ ആണ് ശിവദാസൻ അവതരിപ്പിച്ചത്. ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഫ്രഞ്ച് വിപ്ലവം,കണ്ണൂർ സ്ക്വാഡ്, തുടങ്ങി നിരവധി ചിത്രങ്ങളിലും ശിവദാസൻ അഭിനയിച്ചിട്ടുണ്ട്.

SCROLL FOR NEXT