KERALA

'അച്ചടക്ക ലംഘനം'; സിപിഐഎം നേതാവിന്റെ എഫ് ബി പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആർ.പി. അരവിന്ദിനെയാണ് സസ്പെൻഡ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള പോലീസിനെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആർ.പി. അരവിന്ദിനെയാണ് സസ്പെൻഡ് ചെയ്തത്. സിപിഐഎം നേതാവ് ഐ.പി. ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്.

അരവിന്ദ് അഭയം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് പോസ്റ്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. പൊലീസിനെ വിമർശിക്കുന്ന പോസ്റ്റിന് ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ തുടർനടപടികളുടെ ഭാഗമായാണ് സസ്പെൻഷൻ.

SCROLL FOR NEXT