വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഡ്രൈവറെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം Source: News Malayalam 24x7
KERALA

വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഡ്രൈവറെ മർദിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

നടുറോഡിൽ വെച്ച് വാഹനപരിശോധനയ്ക്കിടെയാണ് ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്.

Author : ന്യൂസ് ഡെസ്ക്

മഞ്ചേരി: വാഹന പരിശോധനയ്ക്കിടെ ജീപ്പ് ഡ്രൈവറെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. ജാഫർ എന്ന ജീപ്പ് ഡ്രൈവറെ മർദിച്ചതിനാണ് മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെ എആർ കാംപിലേക്ക് സ്ഥലം മാറ്റിയത്.

നടുറോഡിൽ വെച്ച് വാഹനപരിശോധനയ്ക്കിടെയാണ് ജാഫറിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്. കാക്കി ധരിക്കാത്തതിന് പിഴ ഈടാക്കുന്നതിലെ അവ്യക്തത ചോദിച്ചതാണ് മർദ്ദനത്തിന് കാരണം. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മർദനത്തിന് പിന്നാലെ ജാഫറിനെ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു.

SCROLL FOR NEXT