Source: News Malayalam 24x7
KERALA

"വാഹനത്തിൻ്റെ അമിത വേഗത ചോദ്യം ചെയ്തു"; പുതുവൈപ്പിൽ യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി

കൈവശം ഉണ്ടായിരുന്ന 4700 രൂപയും 100 പൗണ്ടും ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നും പരാതിയിൽ...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പൊലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ചതായി പരാതി. ഇന്നലെയാണ് സംഭവം. യുവാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

വാഹനത്തിൻ്റെ അമിത വേഗത ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നും ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലെന്നും യുവാക്കൾ ആരോപിച്ചു. ഞാറയ്ക്കൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് യുവാക്കളെ മർദിച്ചത്. കൈവശം ഉണ്ടായിരുന്ന 4700 രൂപയും 100 പൗണ്ടും ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്.

SCROLL FOR NEXT