പ്രതി കൈലി കിരൺ Source: News Malayalam 24x7
KERALA

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്; സംഭവം പ്രതി എസ്എച്ച്ഒയ്ക്ക് നേരെ കത്തി വീശിയപ്പോൾ

നിരവധി കേസുകളിൽ പ്രതിയായ കൈലി കിരൺ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് പ്രതിരോധം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് പൊലീസ്. ആര്യൻകോട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയാണ് പൊലീസിന് നേരെ വെടിയുതിർത്തത്. കാപ്പാ കേസ് പ്രതി കൈലി കിരണിന് നേരെയായിരുന്നു പൊലീസ് വെടിയുതിർത്തത്. ആക്രമണത്തിൽ ആർക്കും പരിക്കില്ല.

ഇന്ന് രാവിലെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ കൈലി കിരൺ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് പ്രതിരോധം. ഇയാൾ പൊലീസിന് നേരെ കത്തി വീശുകയായിരുന്നു.പിന്നാലെ പൊലീസ് വെടിയുതിർത്തു. എന്നാൽ ഇയാൾ സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടു. മുൻപും കിരൺ പൊലീസിന് നേരെ ആക്രമണം നടത്തിയിരുന്നെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT