KERALA

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്; മറുപടി വിവരാവകാശ ചോദ്യത്തിന്

മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര നടത്തി എന്നതിനും മറുപടിയില്ല.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രകളുടെ വിശദാംശങ്ങൾ രഹസ്യമെന്ന് പൊലീസ്. വിവരാവകാശ നിയമപ്രകാരം ഉള്ള ചോദ്യത്തിന് ആണ് മറുപടി. മുഖ്യമന്ത്രി എത്ര തവണ ഹെലികോപ്റ്റർ യാത്ര നടത്തി എന്നതിനും മറുപടിയില്ല.

കൊച്ചിയിലേക്ക് നടത്തിയ വിവാദയാത്ര കൈകാര്യം ചെയ്തത് രഹസ്യവിഭാഗം എന്നും വിവരാവകാശ മറുപടി. ചാർട്ടേഡ് വിമാന യാത്ര സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് പൊതു ഭരണ പ്രോട്ടോക്കോൾ വിഭാഗം വിവരാവകാശ മറുപടിയിൽ അറിയിച്ചു. വിവരാവകാശ രേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു.

SCROLL FOR NEXT