

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ അടക്കം പാളിച്ചകൾ സമ്മതിച്ച് CPIM കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്. കാര്യങ്ങൾ അണികളെ ബോധ്യപ്പെടുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല. കെ.കെ. ശൈലജയെ മണ്ഡലം മാറ്റി ഒതുക്കിയെന്ന പ്രചാരണവും പ്രതിരോധിക്കാൻ സാധിച്ചില്ല. പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പരാജയത്തിനും, മട്ടന്നൂരിൽ വോട്ട് കുറഞ്ഞതിനും കാരണം ഏരിയ കമ്മിറ്റികളുടെ വീഴ്ചയാണെന്നും പ്രവർത്തന റിപ്പോർട്ട് വിമർശിക്കുന്നു.
ന്യൂനപക്ഷ സ്ഥാനാർഥിയില്ലാത്തത് തിരിച്ചടിയായി. കെ. കെ. ശൈലജയെ മണ്ഡലം മാറ്റിയ തീരുമാനം. ശൈലജയെ ഒതുക്കനാണെന്ന പ്രചാരണം പ്രതിരോധിക്കാനായില്ലെന്നും കണ്ടെത്തലുണ്ട്. പയ്യന്നൂർ, മട്ടന്നൂർ ഏരിയ കമ്മിറ്റികൾക്ക് റിപ്പോർട്ടിൽ രൂക്ഷ വിമർശനം. പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഏരിയ കമ്മിറ്റിയുടെ വീഴ്ച. മട്ടന്നൂരിൽ വോട്ട് കുറഞ്ഞതിന് കാരണം ഏരിയ കമ്മിറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വീഴ്ചകൾ ഏരിയ കമ്മിറ്റികളുടെ തലയിൽ ഇടുന്നതിൽ കെ. കെ രാഗേഷിനെതിരെ ഗ്രൂപ്പ് ചർച്ചയിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എ. എൻ. ഷംസീറിനെ കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പി. കെ. ശബരീഷ്, സക്കീർ ഹുസൈൻ, കെ സി ഹരികൃഷ്ണൻ എന്നിവരുടെ പേരുകൾ സെക്രട്ടറിയേറ്റിലേക്ക് പരിഗണനയിലാണ്.