കൊച്ചി: യൂടൂബറും സിനിമ പിആർഒയുമായ റിൻസി മുംതാസ് എംഡിഎംഎയുമായി പിടിയിലായ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നാല് ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ മൂന്നാം തീയതിയാണ് റിൻസി നെടുമ്പാശ്ശേരിയിൽ നിന്നും പിടിയിലാകുന്നത്. യുവ താരങ്ങളടക്കമുള്ളവരുമായി റിൻസിക്ക് അടുത്ത ബന്ധമുണ്ട്.
2005 ജൂലൈയിലും സമാനരീതിയിൽ ലഹരിമരുന്നുമായി റിൻസി പിടിയിലായിരുന്നു. അന്ന് നടത്തിയ അന്വേഷണത്തിൽ സിനിമാ മേഖലയിലെ ഡ്രഗ് ലേഡി എന്നാണ് പൊലീസ് റിൻസിയെ വിശേഷിപ്പിച്ചത്. സിനിമാ ലൊക്കഷനുകളിൽ ലഹരി എത്തിക്കുന്നവരിൽ പ്രധാനിയാണ് റിൻസിയെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു.