6000 മെഗാവാട്ട് പിന്നിട്ട് വൈദ്യുതി ഉപഭോഗം..! കേരളം ഇന്നലെ ഉപയോഗിച്ചത് 112.52 ദശലക്ഷം യൂണിറ്റ്; ആശങ്കയില്‍ കെഎസ്ഇബി

വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്
6000 മെഗാവാട്ട് പിന്നിട്ട് വൈദ്യുതി ഉപഭോഗം..! കേരളം ഇന്നലെ ഉപയോഗിച്ചത് 112.52 ദശലക്ഷം യൂണിറ്റ്; ആശങ്കയില്‍ കെഎസ്ഇബി
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. വൈദ്യുതി ആവശ്യകത ആദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇതോടെ കഴി‍ഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 112.52 ദശലക്ഷമായി. 5933 മെഗാ വാട്ടായിരുന്നു ഏപ്രിൽ 14ലെ വൈദ്യുതി ആവശ്യകത. 112.16 ദശ ലക്ഷം യുണിറ്റ് വൈദ്യുതിയായിരുന്നു കേരളം ഉപയോഗിച്ചത്.

വൈദ്യുതി ആവശ്യകത 6000 മെഗാ വാട്ട് മറികടന്നാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. നിലവിൽ ഔദ്യോഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകുന്നേരം ആറ് മുതൽ 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം വരുത്തണമെന്നാണ് കെഎസ്ഇബിയുടെ അഭ്യർഥന. ചൂടുകൂടിയ സാഹചര്യത്തിൽ എസി, ഫാൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതാണ് ഉപഭോഗം കൂടുന്നതിന് കാരണം.

6000 മെഗാവാട്ട് പിന്നിട്ട് വൈദ്യുതി ഉപഭോഗം..! കേരളം ഇന്നലെ ഉപയോഗിച്ചത് 112.52 ദശലക്ഷം യൂണിറ്റ്; ആശങ്കയില്‍ കെഎസ്ഇബി
ഛത്തീസ്‌ഗഡ് പവർ പ്ലാൻ്റിലെ സ്ഫോടനം; മരണസംഖ്യ 14 ആയി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com