തിരുവനന്തപുരം: മൂന്നാം ബലാത്സംഗകേസിൽ അറസ്റ്റിലായി മാവേലിക്കര പ്രത്യേക ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. രാഹുലിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനു വിധേയമാക്കണമെന്ന് പൊലീസ് കോടതിയെ അറിയിക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ക്രൂരമായ അതിക്രമങ്ങൾക്ക് തെളിവ് ശേഖരിക്കുന്നത് ശ്രമകരമാണെന്നിരിക്കെ കസ്റ്റഡി നിർബന്ധമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ക്രൂരമായ അതിക്രമങ്ങൾക്ക് തെളിവ് ശേഖരിക്കുന്നത് ശ്രമകരമാണെന്നിരിക്കെ കസ്റ്റഡി നിർബന്ധമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഹോട്ടലുകൾ, ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ, ഡിജിറ്റൽ തെളിവുകൾ തുടങ്ങി വിവിധ പരിശോധനകളും വിവരങ്ങളും രാഹുലിൽ നിന്നും തേടേണ്ടതുണ്ട്. അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടിലുലാണ് രാഹുൽ, ഈ ഘട്ടത്തിൽ കസ്റ്റഡി അനിവാര്യമാണെന്ന് പോലീസ് കോടതിയെ ധരിപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമാന കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നതിനാൽ കോടതി കസ്റ്റഡി അനുവദിക്കാനാണ് സാധ്യത.
അതേസമയം കേസിൽ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിലും കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും ജാമ്യാപേക്ഷയിൽ രാഹുൽ പതിവ് വാദം ഉന്നയിക്കുന്നു. ഹോട്ടലിൽ മുറിയെടുത്ത യുവതി തന്നെയാണെന്നും, ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും രാഹുൽ വാദിക്കുന്നു. കസ്റ്റഡി അപേക്ഷയിൽ തീരുമാനമെടുത്ത ശേഷമാകും കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. കസ്റ്റഡി അനുവദിക്കാനുള്ള സാധ്യതയേറെയാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു അങ്ങനെയെങ്കിൽ കോടതിക്ക് ജാമ്യാപേക്ഷ തള്ളുകയോ പരിഗണിക്കാൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയോ ചെയ്യാം. കോടതിയുടെ തീരുമാനം എന്തായാലും രാഹുലിനെതിരായ ബലാത്സംഗ കേസുകളിൽ നിർണായകമാകും.