രാഹുൽ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചെന്ന് പരാതിക്കാരി പറയുന്നു, ആർക്കാണ് വടകരയിൽ ഫ്ലാറ്റുള്ളത്: വി.കെ. സനോജ്

ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും വി.കെ. സനോജ് കൂട്ടിച്ചേർത്തു
ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി.കെ. സനോജ്
ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി.കെ. സനോജ്
Published on
Updated on

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഷാഫി പറമ്പിലിനെതിരെ പരോക്ഷ പരാമർശവുമായാണ് വി.കെ. സനോജിൻ്റെ പ്രതികരണം. രാഹുൽ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചെന്ന് പരാതിക്കാരി പറയുന്നു. ആർക്കാണ് വടകരയിൽ ഫ്ലാറ്റുള്ളതെന്നാണ് വി.കെ. സനോജിൻ്റെ ചോദ്യം. ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും വി.കെ. സനോജ് കൂട്ടിച്ചേർത്തു.

രാഹുലിൻ്റേത് ക്രൂരമായ പ്രവർത്തിയാണെന്ന് വി.കെ. സനോജ് അഭിപ്രായപ്പെട്ടു.വയനാട് ദുരന്ത ബാധിതർക്കുള്ള യൂത്ത് കോൺഗ്രസിൻ്റെ വീട് എവിടെ, വീടുണ്ടാക്കാൻ ലഭിച്ച പണം എവിടെ എന്നതിനെല്ലാം ഉത്തരം കിട്ടിത്തുടങ്ങി. ലക്കി ഡ്രോ വഴിയും ചൂതാട്ടം വഴിയും രാഹുൽ പണം സമാഹരിച്ചു. അത് പെൺകുട്ടികളെ വശീകരിക്കാൻ ദുരന്തത്തെ ഉപയോഗിച്ചെന്നും വി.കെ. സനോജ് ആരോപിച്ചു.

ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി.കെ. സനോജ്
കളങ്കാവലിൻ്റെ ഇടം-വലം കാവലുകൾ! പരിഹാസവുമായി പി. സരിൻ

അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അറസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ടിൽ പ്രധാനമായും പറയുന്നത്. അതിജീവിതയുടെ ജീവന് ഭീഷണി ഉണ്ടെന്നും, അതിജീവിതയെ സൈബർ അറ്റാക്ക് നടത്തി മാനസിക സമ്മർദത്തിലാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ രാഹുൽ സ്വാധീനമുപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തും. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ രാഹുലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സമീപകാല സംഭവങ്ങളുമായി താരതമ്യം ചെയ്താൽ അതിന് സമാനമായി ഇത്തവണയും രാഹുൽ ഒളിവിൽ പോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ഇതും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി.കെ. സനോജ്
സൗഹൃദം, പ്രണയം, ഗര്‍ഭഛിദ്രം.... മാറുന്ന മുഖങ്ങള്‍, ആവര്‍ത്തിക്കുന്ന പാറ്റേണ്‍

376, 506(1) വകുപ്പുകൾ ചുമത്തി ഇതിനു പുറമെ ബിഎൻഎസ് വകുപ്പുകളും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ല ക്ലബ് സെവൻ ഹോട്ടലിൽ വച്ചുണ്ടായ ലൈംഗിക അതിക്രമത്തിനിടെ രാഹുൽ പരാതിക്കാരിയുടെ മുഖത്ത് രാഹുൽ അടിച്ചു. സംഭവം നടക്കുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആയിരുന്നു.

പത്തനംതിട്ട സ്വദേശിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് രാഹുലിനെ പാലക്കാട് വച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം അതീവരഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് രാഹുലിൻ്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിൽ വച്ച് എസ്ഐടി കസ്റ്റഡിയിലെടുത്തത്. ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, പെൺകുട്ടിയുടെ പിതാവിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, തുടങ്ങിയവയാണ് പെൺകുട്ടി ജി. പൂങ്കുഴലി ഐപിഎസിന് നൽകിയ പരാതിയിൽ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com